കോവിഡി​െൻറ തീവ്രത അറിയാൻ അത്യാധുനിക സംവിധാനം

കോവിഡി​ൻെറ തീവ്രത അറിയാൻ അത്യാധുനിക സംവിധാനം തൃശൂർ: കോവിഡ് രോഗത്തി​ൻെറ തീവ്രത കണ്ടെത്തി ചികിത്സ നിശ്ചയിക്കാൻ ഉപകരിക്കുന്ന അത്യാധുനിക പരിശോധന ​സംവിധാനം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സ്​ഥാപിച്ചു. പ്രത്യേക രക്തപരിശോധന സംവിധാനങ്ങളായ പ്രോകാൽസിടോണിൻ, ഇൻറർലൂകിൻ -ആറ് (ഐ.എൽ -ആറ്) എന്നിവയാണ്​ സജ്ജമായത്​. ഇപ്പോൾ ചികിത്സയിലുള്ള രോഗികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി സെൻട്രൽ ലാബിലെ സ്പെഷൽ ഇൻവെസ്​റ്റിഗേഷൻ ലബോറട്ടറിയിലാണ് കോവിഡ് ചികിത്സക്ക് ഏറെ സഹായകമാകുന്ന പരിശോധനകൾ ആരംഭിച്ചത്. ബാക്ടീരിയ/ വൈറസ് മൂലം ഉണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും തീവ്രത അറിയുന്നതിനും മുൻകൂട്ടി ചികിത്സ നിശ്ചയിക്കുന്നതിനും ഈ പരിശോധന ഉപകാരപ്രദമാണ്​. ക്ലിയ സിസ്​റ്റം എന്ന യന്ത്രം ഉപയോഗിച്ചാണ് ഈ പ്രത്യേക രക്തപരിശോധന നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.