Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 4:04 PM GMT Updated On
date_range 7 July 2020 4:04 PM GMTകോവിഡിെൻറ തീവ്രത അറിയാൻ അത്യാധുനിക സംവിധാനം
text_fieldsbookmark_border
കോവിഡിൻെറ തീവ്രത അറിയാൻ അത്യാധുനിക സംവിധാനം തൃശൂർ: കോവിഡ് രോഗത്തിൻെറ തീവ്രത കണ്ടെത്തി ചികിത്സ നിശ്ചയിക്കാൻ ഉപകരിക്കുന്ന അത്യാധുനിക പരിശോധന സംവിധാനം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സ്ഥാപിച്ചു. പ്രത്യേക രക്തപരിശോധന സംവിധാനങ്ങളായ പ്രോകാൽസിടോണിൻ, ഇൻറർലൂകിൻ -ആറ് (ഐ.എൽ -ആറ്) എന്നിവയാണ് സജ്ജമായത്. ഇപ്പോൾ ചികിത്സയിലുള്ള രോഗികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി സെൻട്രൽ ലാബിലെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലാണ് കോവിഡ് ചികിത്സക്ക് ഏറെ സഹായകമാകുന്ന പരിശോധനകൾ ആരംഭിച്ചത്. ബാക്ടീരിയ/ വൈറസ് മൂലം ഉണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും തീവ്രത അറിയുന്നതിനും മുൻകൂട്ടി ചികിത്സ നിശ്ചയിക്കുന്നതിനും ഈ പരിശോധന ഉപകാരപ്രദമാണ്. ക്ലിയ സിസ്റ്റം എന്ന യന്ത്രം ഉപയോഗിച്ചാണ് ഈ പ്രത്യേക രക്തപരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story