Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണം; വയോധികന് പരിക്ക്
വടശ്ശേരിക്കര: കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്. ചിറ്റാർ മണക്കയം മാമൂട്ടിൽ ഗോപാലകൃഷ്ണനാണ് (80) പരിക്കേറ്റത്. മണക്കയം പമ്പുഹൗസിന് സമീപം വീട്ടുമുറ്റത്തുനിന്ന ഗോപാലകൃഷ്ണനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ വയോധികനെ ചിറ്റാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലേറ്റ ആഴത്തിലുള്ള മുറിവിൽ എട്ട് തുന്നൽ വേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.