മ​ണി​യാ​ർ-​മാ​മ്പാ​റ റോ​ഡി​ൽ സ്ഥി​ര​മാ​യി മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്ന ഭാ​ഗം

തുടർച്ചയായ മണ്ണിടിച്ചിൽ; മണിയാർ റോഡിൽ അപകട സാധ്യത

വ​ട​ശ്ശേ​രി​ക്ക​ര: തു​ട​ർ​ച്ച​യാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ണി​യാ​ർ റോ​ഡി​ൽ വ​ൻ അ​പ​ക​ട സാ​ധ്യ​ത. ചെ​ങ്കു​ത്താ​യ മ​ല​യി​ൽ​നി​ന്ന്​ റോ​ഡി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി മ​ണ്ണി​ടി​യു​ന്ന​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യും ഗ​താ​ഗ​ത ത​ട​സ്സ​വും ഉ​ണ്ടാ​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്​ നി​ർ​മി​ച്ച മ​ണി​യാ​ർ-​മാ​മ്പാ​റ എ​രു​വാ​റ്റു​പു​ഴ റോ​ഡി​ൽ മ​ണി​യാ​ർ ഡാ​മി​ന് തൊ​ട്ടു​താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് മ​ല​ഞ്ച​രു​വി​ൽ​നി​ന്ന്​ സ്ഥി​ര​മാ​യി വ​ലി​യ ക​ല്ലു​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞ്​ റോ​ഡി​ൽ പ​തി​ക്കു​ന്ന​ത്. ഓ​രോ ത​വ​ണ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​കു​മ്പോ​ഴും നാ​ട്ടു​കാ​ർ റോ​ഡി​ലെ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്താ​ണ് യാ​ത്രാ​യോ​ഗ്യ​മാ​ക്കു​ന്ന​ത്.

ക​ക്കാ​ട്ടാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന്‍റെ ഭാ​ഗം മ​ഹാ​പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി​രു​ന്നു. പി​ന്നീ​ട് ആ​റ്റു​തീ​ര​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചെ​ങ്കി​ലും അ​ത് അ​ശാ​സ്ത്രീ​യ​മാ​യി പ​ണി​തി​രി​ക്കു​ന്ന​തി​നാ​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ഒ​ലി​ച്ചു​പോ​യി.

പ്ര​ള​യാ​ന​ന്ത​രം കു​ന്നി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ ക​ല്ലും മ​ണ്ണും വ​ലി​യ​തോ​തി​ൽ നീ​ക്കം ചെ​യ്യു​ക​യും ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ബ​ല​ക്ഷ​യ​ത്തി​ൽ നി​ര​ന്ത​ര​മാ​യി മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി റോ​ഡി​ൽ പ​തി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. പ​ല​പ്പോ​ഴും സ്‌​കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ത​ല​നാ​രി​ഴ​ക്കാ​ണ് മ​ല​യി​ടി​ച്ചി​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - Continuous landslides; Risk of accident on Maniyar Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.