വി​ഷ​പ്ര​യോ​ഗ​ത്തെ തു​ട​ർ​ന്ന് മ​ഴ​ക്കാ​ല​ത്തും ക​രി​ഞ്ഞു​ണ​ങ്ങി​യ ഹാ​രി​സ​ൺ റ​ബ​ർ​തോ​ട്ടം

ഹാരിസൺ തോട്ടത്തിൽ വ്യാപക വിഷപ്രയോഗം; നാട്ടുകാർ ആശങ്കയിൽ

വ​ട​ശ്ശേ​രി​ക്ക​ര: ഹാ​രി​സ​ൺ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​ള നീ​ക്കം ചെ​യ്യാ​ൻ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന വി​ഷ​പ്ര​യോ​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ൽ പെ​രു​നാ​ട് മേ​ഖ​ല​യി​ലെ ജ​നം. ളാ​ഹ ഹാ​രി​സ​ൺ റ​ബ​ർ എ​സ്റ്റേ​റ്റി​ന്റെ ക​പ്പ​ക്കാ​ട് ഡി​വി​ഷ​നി​ൽ 250ല​ധി​കം ഏ​ക്ക​റി​ലാ​ണ്​ ടാ​പ്പി​ങ്​ ന​ട​ത്തു​ന്ന മ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ കാ​ട് ന​ശി​പ്പി​ക്കാ​ൻ വി​ഷ​പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

ക​ക്കാ​ട്ടാ​റി​ന്‍റെ തീ​ര​ത്ത്​ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​ഴ​യി​ൽ ക​ള​നാ​ശി​നി മൊ​ത്തം ഒ​ഴു​കി ന​ദി​യി​ലെ​ത്തു​മെ​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. തോ​ട്ട​ത്തി​ൽ മേ​യാ​ൻ വി​ട്ടി​രി​ക്കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും വി​ഷ​പ്ര​യോ​ഗം ഭീ​ഷ​ണി​യാ​ണ്.

പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ വി​ഷ​പ്ര​യോ​ഗം വ്യാ​പ​ക​മാ​കു​ക​യും ക​ന്നു​കാ​ലി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ൾ മു​മ്പ്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ പെ​യ്ത് ക​ള​നാ​ശി​നി​ക​ൾ കു​ടി​വെ​ള്ള സ്രോ​ത​സ്സി​ലേ​ക്കും ന​ദി​ക​ളി​ലേ​ക്കും വ്യാ​പി​ച്ച​തി​നാ​ൽ ഇ​വി​ടെ​നി​ന്നു​മു​ള്ള ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലും വി​ല​ക്കി പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് കൊ​ടു​ത്ത സം​ഭ​വ​വും ഏ​താ​നും വ​ർ​ഷം മു​മ്പു​ണ്ടാ​യി.

Tags:    
News Summary - Widespread Poisoning at Harrison Plantation; Locals are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.