എസ്റ്റേറ്റ് ലയം തകർന്നു; ഒഴിവായത് വൻദുരന്തം

വടശേരിക്കര: ചിറ്റാർ എ.വി.ടി എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയം ചൊവ്വാഴ്ച്ച രാവിലെ ഇടിഞ്ഞുവീണു. അപകടം പകൽ സമയം ആയതിനാൽ വൻദുരന്തം ഒഴിവായി. ചിറ്റാർ ഫാക്ടറി പടിയിലുള്ള ജീർണിച്ച ലയത്തിനുള്ളിൽ മൂന്ന് കുടുംബങ്ങളാണ് താമസിച്ചിരുന്നത്.

തിങ്കളാഴ്ച്ച വൈകിട്ടുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ലയത്തിലെ താമസക്കാർ ജോലിക്കും മറ്റുമായി പുറത്തേക്ക് പോയതിന് ശേഷമാണ് കെട്ടിടത്തിന്‍റെ മേൽക്കൂരയും കരിങ്കൽ ഭിത്തികളും മുറിക്കുള്ളിലേക്ക് ഇടിഞ്ഞു വീണതെന്നതിനാൽ വൻദുരന്തം ഒഴിവായി.

രണ്ടു മുറികൾ പൂർണമായും തകർന്നു. ജില്ലയിലെ തോട്ടം മേഖലകളിലെ ലയങ്ങൾ ഏതു സമയവും നിലംപൊത്താവുന്നത്ര ജീർണിച്ചതാണെന്ന് വ്യാപക പരാതിയുണ്ടെങ്കിലും ബന്ധപ്പെട്ടവർ അവ പരിശോധിക്കുവാനോ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുവാനോ തയാറായിട്ടില്ല.

Tags:    
News Summary - estate building collapsed no harm to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.