Posted On
date_range Updated On
date_range കാർ താഴ്ചയിലേക്ക് മറിഞ്ഞു
വടശ്ശേരിക്കര: ചിറ്റാറിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞു. യാത്രചെയ്ത കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടു. മീൻകുഴി വടക്കേക്കര തൂമ്പുംപാട്ട് രാജുവിെൻറ മകൾ മുത്തുവും മരുമകൻ വെച്ചുച്ചിറ ഉടുംബുംകുഴിയിൽ ബിപിനും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം.
മീൻകുഴിയിലെ വീട്ടിൽനിന്ന് വെച്ചൂച്ചിറയിലെ വീട്ടിലേക്ക് വരുകയായിരുന്നു. ഇറക്കം ഇറങ്ങിവന്ന കാർ മീൻകുഴി റോഡിൽനിന്ന് നൂറടി താഴ്ചയിൽ തോട്ടിലെ പാറയിടുക്കിലേക്ക് പതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.