മാനഭംഗ ശ്രമം; രണ്ടുപേർ അറസ്​റ്റിൽ

വ​ട​ശ്ശേ​രി​ക്ക​ര: വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ​ക്ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ര​ണ്ടു​പേ​രെ പെ​രു​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ത്തി​ക്ക​യം കൊ​ച്ചു​കു​ളം മ​ന്നി​ത​റ​യി​ൽ വി​നീ​ത് വി​ജ​യ​ൻ (28), പ​ള്ളി​ക്ക​ൽ വീ​ട്ടി​ൽ സാം ​ചാ​ക്കോ (40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സം​ഭ​വം ന​ട​ന്നി​ട്ട്​ ഒ​രാ​ഴ്ച പി​ന്നി​ട്ട​താ​യും അ​ന്ന് പ്ര​തി​ക​ളെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ വി​ട്ട​യ​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ടു​ണ്ടാ​യ ചി​ല രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ര​ണ്ടു​പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്ത​ത​ത്രെ. പ്ര​തി​ക​ളു​ടെ ബ​ന്ധ​ത്തി​ൽ​പെ​ട്ട​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പെ​രു​നാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Attempted rape; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.