പ്രകാശ്
Posted On
date_range Updated On
date_range ശബരിമലയിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
ശബരിമല: സന്നിധാനത്ത് പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് സന്നിധാനം കൊപ്ര കളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന പാത്രക്കടയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
കൊല്ലം കുളത്തൂപ്പുഴ ചന്ദ്രവിഹാർ വീട്ടിൽ പ്രകാശാണ്(36) പിടിയിലായത്. വിൽപ്പനക്കായി സൂക്ഷിച്ച മൂന്ന് പാക്കറ്റ് ഹാൻസ്, 91 പാക്കറ്റ് പല ബ്രാൻഡിലുള്ള ബീഡികൾ, ഒമ്പത് പാക്കറ്റ് വിൽസ് സിഗരറ്റ് എന്നിവ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഒ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്പന നടത്തി കിട്ടിയ പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.