തിരുവല്ല : തിരുവല്ലയിലെ കാവുംഭാഗത്ത് യാത്രക്കാർക്ക് അടക്കം ഭീഷണി ഉയർത്തി മരത്തിൽ നില നിന്നിരുന്ന തേനീച്ചക്കൂട് വനപാലകർ നശിപ്പിച്ചു. കൂട് നീക്കം ചെയ്യുന്നതിനിടെ വാർഡ് കൗൺസിലർക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാവുംഭാഗം എബനസേർ പള്ളിക്ക് സമീപം നെടുമ്പള്ളി റോഡിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിനോട് ചേർന്ന് മരത്തിലാണ് തേനീച്ചക്കൂട്.
കാൽനടക്കാർക്ക് അടക്കം ഭീഷണി ആയതിനെ തുടർന്ന് വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് ഏഴരയോടെ ആങ്ങാമൂഴിയിൽ റെസ്ക്യൂ ടീമിൻറെ നേതൃത്വത്തിൽ തേനീച്ചകളെ നശിപ്പിച്ച് കൂട് പൂർണമായും നീക്കം ചെയ്തു.
ഇതിനിടെയാണ് വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന് കാലിൽ തേനീച്ചകളുടെ കുത്തേറ്റത്. കാലിൽ നീര് അനുഭവപ്പെട്ട കൗൺസിലർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.