സഫ്രഗൻ മെത്രാപ്പോലീത്താമാരായി സ്ഥാനാരോഹണം

തിരുവല്ല: മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്താമാരായി ഡോ.യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് എന്നിവർ സ്ഥാനാരോഹണം ചെയ്തു. ഇടവക വികാരിയായ റവ. ജോർജ്ജ് മാത്യുവിന്‍റെ  വികാരി ജനറാൾ നിയോഗ ശുശ്രൂഷയും നടത്തി.

രാവിലെ സഭാ ആസ്ഥാനത്തുള്ള പുലാത്തീൻ അരമന ചാപ്പലിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. കുർബാനമദ്ധ്യേ റൈറ്റ് റവ. തോമസ് മാർ തിമോഥെയോസ് എപ്പിസ്‌ക്കോപ്പാ വചനശുശ്രൂഷ നിർവഹിച്ചു.

ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, റവ. ബ്ലെസൻ ഫിലിപ്പ് തോമസ് എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സഭാ വൈദിക ട്രസ്റ്റി റവ.തോമസ് സി. അലക്‌സാണ്ടർ, ആത്മായ ട്രസ്റ്റി പി.പി.അച്ഛൻകുഞ്ഞ് മെത്രാപോലീത്ത സെക്രട്ടറി റവ.കെ.ഇ.ഗീവർഗീസ് എന്നിവർ സഭയുടെ ഉപഹാരങ്ങൾ നൽകി.

ഓർത്തോഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഖറിയാസ് മാർ അപ്രേം, ബിലീവേഴ്‌സ് ചർച്ചിലെ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ, മുൻ എം.എൽ.എമാരായ രാജു എബ്രഹാം, ജോസഫ് എം.പുതുശേരി, ഓർത്തോഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.