ബൈക്ക് കത്തിച്ച യുവാവ് അറസ്റ്റിൽ

തിരുവല്ല: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില മതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല നിരണം കൊമ്പങ്കേരി വീട്ടിൽ ബിജി ചാക്കോയാണ് (32) പിടിയിലായത്.

നിരണം കൊമ്പങ്കേരി മാനാങ്കേരിൽ വീട്ടിൽ സോമേഷ് സോമന്‍റെ പൾസർ ബൈക്കാണ് പൂർണമായും കത്തി നശിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. ബൈക്കിന് തീ പിടിക്കുന്നത് കണ്ട് പുറത്തിറങ്ങിയ സോമേഷ് വീട്ടുമുറ്റത്ത് നിന്നും ബിജി ചാക്കോ ഓടിപ്പോകുന്നത് കണ്ടു. വാർഡംഗം ഷൈനി ബിജുവിനെയും പൊലീസിലും വിവരമറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തുനിന്ന് ബിജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴയിൽനിന്നും ഫോറൻസിക് വിഭാഗമെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ബിജിക്കെതിരെ പുളിക്കീഴ് സ്റ്റേഷനിൽ മാത്രം രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.എസ്.ഐ പി.കെ. കവിരാജ്, എ.എസ്.ഐ മാരായ സദാശിവൻ, പ്രകാശ്, സി.പി.ഒമാരായ നവീൻ, പ്രദീപ്, സി.വി പ്യാരീലാൽ, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - The youth was arrested for burnt bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.