ശ്രീവിദ്യക്ക് ഡി.വൈ.എസ്പി അർഷാദ് ബ്രേസ്‌ലെറ്റ് കൈമാറുന്നു

കളഞ്ഞുകിട്ടി‍യ ഒരു പവന്‍റെ ബ്രേസ്‌ലെറ്റ് ഉടമക്ക് തിരികെ നൽകി വിദ്യാർഥികൾ

തിരുവല്ല : തിരുവല്ല ബൈപ്പാസിലെ ഫുട്പാത്തിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു പവന്‍റെ ബ്രേസ്‌ലെറ്റ് പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി പോളിടെക്നിക് വിദ്യാർഥികൾ. വെണ്ണിക്കുളം പോളിടെക്നിക്കിലെ രണ്ടാംവർഷ സിവിൽ എൻജിനീയറിങ്ങ് വിദ്യാർഥികളായ കണ്ണൻ, മിഥുൻ, ആദിത്യൻ, ആരോൺ എന്നിവർക്കാണ് തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഫുട്പാത്തിൽ നിന്നും ബ്രേസ്‌ലെറ്റ് ലഭിച്ചത്.

തുടർന്ന് വിദ്യാർഥികൾ ഉടൻ തന്നെ ഇത് തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. സീതത്തോട് സ്വദേശിനിയും ഡി ഫാം വിദ്യാർഥിനിയുമായ ശ്രീവിദ്യയുടെതായിരുന്നു ബ്രേസ്‌ലെറ്റ്. പത്തനംതിട്ടയിൽ എത്തിയ ശേഷമാണ് ബ്രേസ്‌ലെറ്റ് നഷ്ടമായ വിവരം ശ്രീവിദ്യ അറിഞ്ഞത്. തുടർന്ന് തിരുവല്ലയിലെ ചില സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചു.

ശ്രീവിദ്യ ബസ് കാത്തുനിന്ന ബസ്റ്റോപ്പിന് സമീപത്ത് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ ഒരു കൂട്ടം വിദ്യാർഥികൾക്ക് ബ്രേസ്‌ലെറ്റ് ലഭിച്ചതായും ഇത് തിരുവല്ല പൊലീസിൽ ഏൽപ്പിച്ചതായും വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ ശ്രീവിദ്യക്ക് ഡി.വൈ.എസ്പി അർഷാദ് ബ്രേസ്‌ലെറ്റ് കൈമാറി. സി.ഐ സുനിൽ കൃഷ്ണ, എസ്. ഐമാരായ കവിരാജ്, നിത്യ സത്യൻ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Students returned a bracelet of one Pavan to its owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.