റോഡരികിൽ പഴകിയ മത്സ്യം തള്ളിയ നിലയിൽ

പാതയോരത്ത് പഴകിയ മത്സ്യം തള്ളി; കനത്ത ദുർഗന്ധം

തിരുവല്ല: തിരുവല്ല ബൈപ്പാസ് പാതയോരത്ത് പഴകിയ മത്സ്യം തള്ളി. ബൈപ്പാസിലെ മഴുവങ്ങാട് പാലത്തിന് സമീപമാണ് ഏതാണ്ട് മുപ്പത് കിലോയോളം മത്സ്യം വഴിയരികിൽ തള്ളിയിരിക്കുന്നത്. പുഴുവരിച്ച് കിടക്കുന്ന മത്സ്യത്തിൽ നിന്നും ഉയരുന്ന ദുർഗന്ധം കാൽനടക്കാരെയും ഇരുചക്ര വാഹന യാത്രികരെയുമാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.

മഴുവങ്ങാട് മുതൽ പുഷ്പഗിരി വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് ഇറച്ചിക്കോഴി മാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നത് പതിവായി മാറിയിട്ടുണ്ട്. മത്സ്യം തള്ളിയ സംഭവമറിഞ്ഞ് തിരുവല്ല നഗരസഭ ചെയർ പേഴ്സൺ ശോശാമ്മ വർഗീസ്, വൈസ് ചെയർമാൻ ജോസ് പഴയിടം, വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരിയിൽ എന്നിവർ സ്ഥലത്തെത്തി.

മാലിന്യ നിക്ഷേപം തടയുന്നതിനായി ബൈപ്പാസിൽ നിരീക്ഷണ കാമറ സ്ഥാപിക്കാൻ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ തയാറാകണം എന്നതാണ് യാത്രക്കാരുടെ ആവശ്യം.

Tags:    
News Summary - Stale fish thrown by the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.