തു​ക​ല​ശ്ശേ​രി - കാ​വും​ഭാ​ഗം റോ​ഡി​ൽ ഓ​ട​യ്ക്ക് മീ​തെ വ​ള​ർ​ന്ന

കാ​ട് ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം ചെ​യ്യു​ന്നു

കാടുമൂടി ഓട; ഒടുവിൽ വെട്ടിത്തെളിച്ചു

തിരുവല്ല: തുകലശ്ശേരി - കാവുംഭാഗം റോഡിലെ കാട് മുടിയ ഓട മൂലമുള്ള അപകടഭീഷണി ഒഴിഞ്ഞു. വ്യാഴാഴ്ച രാവിലെ നഗരസഭ ശുചീകരണ തൊഴിലാളികൾ ഓടയിൽ വളർന്ന പുല്ല് നീക്കം ചെയ്തു. പുല്ല് വളർന്നു നിൽക്കുന്നത് മൂലമുള്ള അപകടാവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമം ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.

മൂന്നടി വീതിയും മൂന്നടി വരെ താഴ്ചയും ഉള്ള ഓടയ്ക്കു മീതെ കാട് വളർന്നതോടെ ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും വൻ അപകട ഭീഷണിയായിരുന്നു.

അമൃത വിദ്യാലയം, ഹോസ്വർത്ത് വിദ്യാലയം, ബധിരവിദ്യാലയം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, തുകലശ്ശേരി മഹാദേവക്ഷേത്രം, കാവുംഭാഗം എന്നിവടങ്ങളിലേക്കു പോകാനുള്ള വഴിയാണ് ഇത്. നാട്ടുകാർ പല തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല. രാത്രിയിലടക്കം കാൽനടക്കാർക്ക് അപകടം സംഭവിക്കാൻ സഹചര്യമുണ്ടായിരുന്നു. ഇഴജന്തുകളുടെ താവളമായി മാറുന്നുവെന്നും പരാതിയുണ്ടായിരുന്നു. 

Tags:    
News Summary - drainage destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.