തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴികളിൽ രോഗം കണ്ടെത്തിയതിനെത്തുടർന്ന് വിവിധ വകുപ്പുകളുടെ അടിയന്തരയോഗം പഞ്ചായത്ത് ഓഫിസിൽ ചേർന്ന് തുടർനടപടി തീരുമാനിച്ചു.

അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദ്രുതകർമസേന വെള്ളിയാഴ്ച രംഗത്തിറങ്ങും. പഞ്ചായത്തിലെ രണ്ടാംവാർഡിൽ പടാരത്തിപ്പടി നാലാംവേലിൽ സാബുവിന്‍റെ വീട്ടിൽ വളർത്തിയിരുന്ന ഒമ്പതുകോഴികൾ കഴിഞ്ഞദിവസം ചത്തിരുന്നു. ഇവയുടെ സാമ്പിൾ ശേഖരിച്ച് മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

തുടർന്ന്, ഭോപാലിലെ ലാബിലും പരിശോധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, ആരോഗ്യം, റവന്യൂ, പൊലീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags:    
News Summary - Bird flu has also been confirmed in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.