പുനർലേലം

തിരുവല്ല: നിരണം പഞ്ചായത്ത്‌ ഒാഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള പുനർലേല നടപടി വെള്ളിയാഴ്ച പഞ്ചായത്ത്‌ ഒാഫിസ് ശിശുവിഹാർ അങ്കണത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കോവിഡ് നിയന്ത്രണം പൊലീസിന്​: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം തിരുവല്ല: കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ആരോഗ്യ വകുപ്പിനെ അവിശ്വസിച്ച്് പൊലീസിനെ എല്‍പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. കോവിഡ് ആരംഭഘട്ടം മുതല്‍ അവധി പോലുമെടുക്കാതെ പണിയെടുത്ത പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തെ ആദ്യകാലങ്ങളില്‍ വാനോളം പുകഴ്ത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരെ കുറ്റപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കുന്നത് ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തി. രോഗവ്യാപനം കൂടുന്നതി​ൻെറ ഉത്തരവാദിത്തം ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ചയായി ചിത്രീകരിച്ച് തലയൂരാനുള്ള ശ്രമമായും വിലയിരുത്തപ്പെടുന്നുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്ര തലങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പി.എച്ച്.എന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജെ.എച്ച്‌.ഐ, ജെ.പി.എച്ച്.എന്‍, എ.എസ്.എച്ച്.എ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്ലസ്​റ്ററുകളില്‍ വീടുവീടാന്തരം സ​ര്‍വേയും ടീം വര്‍ക്കും നടത്തിയാണ് നിലവില്‍ വ്യാപനം കണ്ടെത്തുന്നത്. ഈ പ്രവൃത്തി പൊലീസിനെ ഏല്‍പിക്കുന്നതു ഗുണകരമാകില്ല. ഈ സമ്പർക്കങ്ങളെ ഹൈ, ലോ റിസ്‌ക് മുന്‍ഗണന നിശ്ചയിച്ച് പരിശോധനക്ക്​ വിടാന്‍ സാങ്കേതിക പരിജ്ഞാനവും ആവശ്യമുണ്ട്. രോഗവ്യാപനം വര്‍ധിപ്പിക്കാനേ തീരുമാനം ഉപകരിക്കുമെന്ന് ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.