കൊടുമൺ ഇ.എം.എസ് സ്റ്റേഡിയം
കൊടുമൺ: കൗമാര ട്രാക്കിൽ ഇനി മൂന്നുനാൾ പുതുകുതിപ്പ്. ജില്ല സ്കൂൾ കായിക മേളക്ക് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തുടക്കമാകും. 1500 മീറ്റർ മത്സരത്തോടെയാകും ട്രാക്കുണരുക. ലോങ്ജംപ്, ഷോട്ട്പുട്ട്, ഹൈജംപ്, ഡിസ്കസ് ത്രോ, 100 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, 5000 മീറ്റർ, 3000 മീറ്റർ നടത്തം എന്നിവ ഇനങ്ങളാണ് ആദ്യദിവസം നടക്കുക. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി താരങ്ങൾ ഇതിൽ പങ്കെടുക്കും. ജില്ലയിലെ 11 ഉപജില്ലകളിൽനിന്ന് 3500 കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. 138 ഇനങ്ങളിലാണ് മത്സരം. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ മീറ്റിലേക്ക് യോഗ്യത നേടും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മന്ത്രി വീണ ജോർജ് മേള ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ പതാക ഉയർത്തും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മേള വ്യാഴാഴ്ച സമാപിക്കും. വ്യാഴാഴ്ച വൈകീട്ട് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ്കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.