കൊടുമൺ: കൊടുമൺ പഞ്ചായത്തിൽ ഐക്കാട് പ്രവർത്തിക്കുന്ന 101ാം നമ്പർ അംഗൻവാടിയിലെ പാചകവാതക സിലിണ്ടർ ചോർന്നു. ഐക്കാട് ഇടശ്ശേരിയത്ത് വീട്ടിലെ ദേവകിയമ്മയുടെ വീടിനോട് ചേർന്നാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച രാവിലെ അഞ്ചോടെ ഗ്യാസിന്റെ ഗന്ധം ഉയർന്നതിനെ തുടർന്ന് ദേവകിയമ്മ അടുക്കള പരിശോധിച്ചപ്പോഴാണ് സിലിണ്ടർ ചോർച്ച ശ്രദ്ധയിൽപെട്ടത്. സിലിണ്ടറിന്റെ അടിവശം ദ്രവിച്ച അവസ്ഥയിലായിരുന്നു.
ദേവകിയമ്മ തനിച്ചാണ് വീട്ടിൽ താമസം. ഉടൻ അയൽവാസികളെ വിവരം അറിയിക്കുകയും അവർ അടൂർ അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു. അഗ്നിരക്ഷ സേന സ്ഥലത്തെത്തി സിലിണ്ടർ പുറത്തേക്ക് മാറ്റി. വീട് മുഴുവൻ ഗ്യാസ് നിറഞ്ഞ അവസ്ഥയിലായിരുന്നു.
പറക്കോട് പൂർണിമ ഗ്യാസ് ഏജൻസിയുടെ വിതരണത്തിലുള്ളതാണ് സിലിണ്ടറെന്ന് വീട്ടുകാർ പറഞ്ഞു. സിലിണ്ടർ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് പൂർണമായി ഗ്യാസ് ചോർത്തിക്കളഞ്ഞു. സംഭവ സമയത്ത് അംഗൻവാടി കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.