പത്തനംതിട്ട: പെട്രോൾ നിറക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദിക്കുകയും മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം പിടവൂർ ആവണീശ്വരം അയണിപ്പള്ളിൽ വീട്ടിൽനിന്ന് കൂടൽ വട്ടുതറ പ്രകാശ് എന്നയാളുടെ ഈഴനെത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്രീജിത്തിനെയാണ് (28) വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
രണ്ടാം പ്രതി കലഞ്ഞൂർ മലനട മുല്ലശ്ശേരിൽ തെക്കേതിൽ അനിരുദ്ധനെ (19) ബുധനാഴ്ച പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. കൂടൽ ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിൽ ഏപ്രിൽ 30ന് വൈകീട്ട് അഞ്ചിനാണ് സംഭവം.
കൂടൽ ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതിൽ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കൈയേറ്റവും അതിക്രമവും ഉണ്ടായത്. പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.