Posted On
date_range Updated On
date_range കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റിൽ
അടൂർ: ഇളമണ്ണൂർ സ്വദേശികളുടെ മൂന്നേകാൽ വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വെല്ലൂർ ജില്ലയിൽ മഞ്ചു (40) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ 9.30നാണ് സംഭവം. അമ്മ വീടിനുള്ളിലും അച്ഛൻ വീടിനോടുചേർന്ന വർക്ഷോപ്പിലും നിൽക്കവെ സിറ്റ്ഔട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു നാടോടി സ്ത്രീ. ഇതുകണ്ട മാതാപിതാക്കളും നാട്ടുകാരും ചേർന്ന് സ്ത്രീയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.
നാടോടി സ്ത്രീ സംസ്ഥാനത്തിനകത്തോ പുറത്തോ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള വിവരം പരിശോധിച്ചുവരുകയാണ്. അടൂർ സി.ഐ ടി.ഡി. പ്രജീഷ്, എസ്.ഐ കെ.എസ്. ധന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.