Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ആക്രമണം; യുവാവിന്‍റെ കാലൊടിഞ്ഞു
അടൂർ: തെങ്ങമത്ത് കാട്ടുപന്നി ശല്യം രൂക്ഷം. രാത്രിയിൽ മുറ്റത്തിറങ്ങിയ യുവാവിനെ പന്നി കുത്തി വീഴ്ത്തി. ഇയാളുടെ കാലൊടിഞ്ഞു.തെങ്ങമം പുഷ്പാലയത്തിൽ പ്രമോദിനെയാണ് പന്നി കുത്തിയത്. കൃഷിയിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്. ദിനം തോറും ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കൃഷിയിടങ്ങളിൽ ഉണ്ടാകുന്നത്.
മുറ്റത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന പന്നി ആളിനെ കണ്ട് ഓടിവന്ന് ഇടിച്ച് മറിച്ചിടുകയായിരുന്നെന്നും കാലിൽ ചവിട്ടിയതിനാലാണ് ഒടിഞ്ഞതെന്നും പ്രമോദ് പറഞ്ഞു. അടൂർ ഗവ: ആശുപത്രിയിൽ ചികിത്സ തേടിയ പ്രമോദ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.