Posted On
date_range Updated On
date_range ഡോക്ടറെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
അടൂർ: സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസ്ക് ധരിക്കാതെ എത്തിയത് ചോദ്യംചെയ്തതിന് ഡോക്ടറെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചായലോട് സോനുഭവനം സോനു ബാബു (30), ഇളമണ്ണൂർ മങ്ങാട് ശിവമന്ദിരത്തിൽ ശരത്ത് എന്ന എസ്. അഖിൽ (30) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജിലെ ഡോ. മിഥുൻ എസ്.നായരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തെങ്ങമത്തുനിന്ന് വന്ന രോഗിയുടെ വിവരം തിരക്കാൻ ചെന്ന ഏഴുപേരടങ്ങുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ. അഞ്ചുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.