എം.​സി റോ​ഡി​ൽ പു​തു​ശ്ശേ​രി ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

എം.സി റോഡിൽ ടൂറിസ്റ്റ് ബസ് വാഹനങ്ങളിലിടിച്ച് ഒരാൾക്ക് പരിക്ക്

അടൂർ: എം.സി റോഡിൽ പുതുശ്ശേരി ഭാഗത്ത് നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് വാഹനങ്ങളിലിടിച്ച് അപകടം. ബസിലെ സഹായിക്ക് പരിക്കേറ്റു. പത്തനംതിട്ടയിൽനിന്ന് പുതുശ്ശേരി ഭാഗത്ത് ഓഡിറ്റോറിയത്തിൽ വിവാഹ പാർട്ടിയുമായി പോയ ബസി‍െൻറ ലോവർ ആം ഒടിഞ്ഞ് നിയന്ത്രണംവിട്ട് മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു.

ബസിലെ സഹായി പന്തളം കടമ്മനിട്ട നിരവത്ത് ഹൗസിൽ രാഹുൽ കൃഷ്ണനാണ് പരിക്കേറ്റത്. മറ്റു വാഹന യാത്രക്കാർക്ക് പരിക്കില്ല.സ്കൂട്ടറിൽ നന്ദു എന്നയാളും കാറിൽ കുളനട രംഗവിലാസിൽ ഗിരീഷ്, ഭാര്യ ശ്രീരഞ്ജിനി, മകൻ ആദിശങ്കർ (ആറ്) എന്നിവരാണ് സഞ്ചരിച്ചിരുന്നത്. സ്കൂട്ടറും കാറും ഭാഗികമായി തകർന്നു.

ഏനാത്ത് പൊലീസും അടൂർ അഗ്നിരക്ഷ നിലയം ഓഫിസർ വിനോദ് കുമാറി‍െൻറ നേതൃത്വത്തിൽ എ.എസ്.ടി.ഒ രാമചന്ദ്രൻ, റെസ്ക്യൂ ഓഫിസർമാരായ ഐ.ആർ. അനീഷ്, എസ്. ശ്രീജിത്, എസ്. ദിനൂപ്, സന്തോഷ് ജോർജ്, ഗിരീഷ്, ഹോംഗാർഡ് സജിമോൻ, ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - tourist bus collided with vehicles on MC road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.