അഷ്കർ
അടൂർ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ആലപ്പുഴ മണ്ണഞ്ചേരി ചെറുവേലിൽ അഷ്കറിനെയും (18) സംഘത്തെയുമാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ള രണ്ടുപേർക്കെതിരെ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ഏനാത്ത് പോലീസ് പറഞ്ഞു.
പുതുശ്ശേരിഭാഗം മായായക്ഷിക്കാവ് ദേവീ ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചിയാണ് ഇവർ കുത്തിത്തുറന്നത്. മോഷണത്തിന് മുമ്പ് ക്ഷേത്രത്തിന് സമീപത്തെ വൈദ്യുതി ബന്ധം ഫ്യൂസുകൾ ഊരിമാറ്റി വിച്ഛേദിച്ചിരുന്നു. അഷ്കറാണ് മോഷണത്തിന് നേതൃത്വം നൽകുന്നത്.
മറ്റ് പൊലീസ് സ്റ്റേഷനുകളിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിനും വാഹനം മോഷ്ടിച്ചതിനും അഷ്കറിനെതിരെ കേസുകളുണ്ട്. ഏനാത്ത് എസ്.എച്ച്.ഒ അമൃത്സിങ് നായകം, എസ്.ഐ ആർ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തെളിവെടുപ്പിനുശേഷം അഷ്കറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.