പോത്രാട് ജങ്ഷന് സമീപം അപകടത്തിൽപ്പെട്ട കാർ
Posted On
date_range Updated On
date_range കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
അടൂർ: ചവറ ടൈറ്റാനിയം - മുണ്ടക്കയം ദേശീയപാതയിൽ പോത്രാട് ജങ്ഷന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട വലഞ്ചുഴി മേലേവീട്ടിൽ നിസ (23), റെസൽ (31) ഹൗവ്വാ മൻസിൽ ഷെർഫിൻ (18) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. കാർ റോഡരികിൽ തല കീഴായി മറിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.