വീ​ട്ട​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

അ​ടൂ​ർ: ചാ​യ​ക്ക​ട ഉ​ട​മ​യാ​യ സ്ത്രീ​യെ ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ഴ​കു​ളം കോ​ട്ട​പ്പു​റം പോ​ക്കാ​ട്ട് തെ​ക്കേ​തി​ൽ വീ​ട്ടി​ൽ ഷീ​ബ​ക്കാ​ണ് (41) പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 4.30-ന് ​ഷീ​ബ ന​ട​ത്തി വ​ന്നി​രു​ന്ന ചാ​യ​ക്ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​ൻ എ​ന്നു​പ​റ​ഞ്ഞ്​ എ​ത്തി​യ​താ​യി​രു​ന്നു ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​വ​രു​ടെ വ​യ​റി​ലും തു​ട​യി​ലും കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷീ​ബ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​തി​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - The housewife was stabbed and injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.