Posted On
date_range Updated On
date_range മാതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ച മകനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പിതാവ് അറസ്റ്റിൽ
അടൂർ: മാതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ച മകനെ തലക്ക് വെട്ടിപ്പരിക്കേൽപിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വടക്കടത്തുകാവ് വൈശാഖം വീട്ടിൽ രാജേഷ് കുമാറിനെ(47) വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് പിതാവ് തങ്കപ്പൻ നായരെ (75) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തലക്ക് പരിക്കേറ്റ രാജേഷ് കുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് മാതാവ് രാധാമണിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
കല്ലുപ്പാറയിലെ ഭാര്യ വീട്ടിൽ താമസിക്കുന്ന രാജേഷ് ഇടക്കിടെ വീട്ടിൽ എത്തി മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇതു സംബന്ധിച്ച് നേരത്തേ രാജേഷിനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.