സുഭാഷ്
അടൂർ: രണ്ടു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അടൂർ കണ്ണംകോട് കുരിക്കത്ത് വീട്ടിൽ സുഭാഷ് വി. (അടൂർ സുഭാഷാണ്-45) ഒന്നര വർഷമായി വൃക്കരോഗത്തിന് ചികിത്സ തേടുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്തു വരികയായിരുന്നു.
നിലവിൽ ഇരു വൃക്കകളും തകരാറിലായതിനാൽ വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്റ്റലിൽ കിടത്തി ചികിത്സയിലാണ്. ശസ്ത്രക്രിയക്കും മറ്റു ചെലവുകൾക്കുമായി 40 ലക്ഷം രൂപ ആവശ്യമാണ്. 11 ഉം ഒമ്പതും വയസ്സ് പ്രായമുള്ള രണ്ട് പെൺമക്കളാണുള്ളത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും തിരുവനന്തപുരം മെഡിക്കൽ കോളജിലുമാണ് മുമ്പ് ചികിത്സ നടത്തിയത്. സുമനസ്സുകളുടെ സഹായം മാത്രമാണ് കുടുംബത്തിെൻറ ഏക പ്രതീക്ഷ. ജോയന്‍റ് അക്കൗണ്ട് നമ്പർ: 10420100346293 (സുഭാഷ് വി., റിൻസി സുഭാഷ്), ഫെഡറൽ ബാങ്ക് അടൂർ ബ്രാഞ്ച്, ഐ.എഫ്.സി.സി കോഡ്- FDRL0001042. ഫോൺ : 9446189035.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.