Posted On
date_range Updated On
date_range അടൂരിൽ തെരുവ്നായ് വിളയാട്ടം
അടൂർ: നഗരത്തിൽ തെരുവ് നായ് ശല്യം രൂക്ഷം. ജനറൽ ആശുപത്രി ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ യാത്രക്കാർക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്.
ബൈക്കിൽ പോകുന്നവർക്ക് പിന്നാലെ ഇവ കുരച്ചു കൊണ്ട് ഓടി എത്തുന്നത് പതിവാണ്. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഭക്ഷണാവശിഷ്ടങ്ങൾക്കായി നായ്ക്കൾ കടിപിടി കൂടുന്നുമുണ്ട്.
ഈ സമയം സമീപം പോകുന്നവർക്ക് നേരെ കുരച്ചുകൊണ്ട് പാഞ്ഞടുക്കും. തെരുവ് നായ് പെരുകിയതിനാൽ പലരും ബൈപാസിലൂടെയുള്ള പ്രഭാതസവാരി ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.