Posted On
date_range Updated On
date_range തെരുവുനായ് രണ്ടുപേരെ കടിച്ചു
അടൂർ: അടൂർ നഗരത്തിൽ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ രണ്ടുപേർക്ക് നായുടെ കടിയേറ്റു. നഗരത്തിൽ കടയടക്കുന്നതോടെ മിക്ക കടകളുടെയും മുന്നിൽ നാലും അഞ്ചും നായ്ക്കളാണ് തമ്പടിക്കുന്നത്. നായ് ശല്യം കാരണം ടൗണിലൂടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
നടന്നു പോകുന്നവരുടെ പിറകെ ചെന്ന് കടിക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ജങ്ഷൻ -സെന്‍റ് മേരീസ് റോഡിലും പാർഥസാരഥി റോഡിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഉച്ചസമയം റോഡിലൂടെ തലങ്ങും വിലങ്ങും തെരുവുനായ്ക്കൾ ഓടുന്നത് കാണാം. വൈകീട്ട് സ്കൂൾ വിട്ട് വരുന്ന വിദ്യാർഥികളെയും നായ്ക്കൾ ശല്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.