representational image

തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്​

അ​ടൂ​ർ: പ​ള്ളി​ക്ക​ൽ ക​ള്ള​പ്പ​ൻ​ചി​റ​യി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​റ്റി​ക്കു​ഴി കി​ഴ​ക്കേ​തി​ൽ അ​മീ​ൻ ഹു​സൈ​ൻ (3), മേ​ലേ​തി​ൽ ഖ​ദീ​ജ ബീ​വി (55), കാ​ഞ്ഞി​ക്ക​ല​യ്യ​ത്ത് നാ​രാ​യ​ണ​ൻ നാ​യ​ർ (80), ആ​തി​രാ​ല​യ​ത്തി​ൽ ജ്യോ​തി (48), ശ്രീ​നി​ല​യ​ത്തി​ൽ രാ​ധ​മ്മ (58), ശ്രീ​വ​ത്സ​ത്തി​ൽ വ​ത്സ​ല അ​മ്മ (65), ഭാ​ര​തി (65), സു​ബി (35) എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ് ക​ടി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30നാ​ണ് സം​ഭ​വം. മൂ​ന്നു വ​യ​സ്സു​കാ​ര​ൻ അ​മീ​ൻ ഹു​സൈ​ൻ വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ നി​ല​വി​ളി​കേ​ട്ട് വീ​ട്ടി​ലെ മു​തി​ർ​ന്ന​വ​ർ എ​ത്തി​യ​തോ​ടെ നാ​യ് ഓ​ടി​പ്പോ​യി. പി​ന്നീ​ട് കു​ട്ടി​യു​ടെ ഉ​ടു​പ്പ് ഊ​രി​യ​പ്പോ​ഴാ​ണ് തോ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് ക​ണ്ട​ത്. ഭാ​ര​തി​യു​ടെ മു​തു​കി​നും സു​ബി​യു​ടെ വ​ല​തു​കൈ​യി​ന്‍റെ മു​ട്ടി​ന് മു​ക​ളി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റു. മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം കാ​ലി​നും കൈ​ക്കു​മാ​ണ് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​ർ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags:    
News Summary - Several injured in street dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.