അടൂര്‍ (പത്തനംതിട്ട): ഏനാദിമംഗലം മണ്ഡലത്തില്‍ ഗ്രൂപ്പുപോരില്‍ അനുദിനം ക്ഷയിക്കുന്ന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി തലത്തില്‍ ശ്രദ്ധയില്‍പ്പെടുത്താനും നടപടി ഉണ്ടായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും പ്രവര്‍ത്തക കൂട്ടായ്മയില്‍ തീരുമാനിച്ചു. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന ആഹ്വാനത്തോടെ ഏനാദിമംഗലം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മണ്ഡലംതലത്തില്‍ നടക്കുന്ന പാര്‍ട്ടിപരിപാടികള്‍ ഒരുവിഭാഗം കൈയടക്കുെന്നന്നും പ്രവര്‍ത്തകരില്‍ വിഭാഗീയത അടിച്ചേല്പിക്കാന് ശ്രമിക്കുെന്നന്നും പ്രവര്‍ത്തകര്‍ വിലയിരുത്തി.
പ്രശ്നങ്ങള്‍ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിക്ക് നല്‍കിയിട്ടും ചര്‍ച്ച ചെയ്യാതെ പരിഹരിക്കാനോ ശ്രമിച്ചിട്ടില്ല. കൂട്ടായ്മയുടെ കണ്‍വീനറായി മുന്‍ മണ്ഡലം പ്രസിഡൻറ് ജെ. വേണുഗോപാലന്പിള്ളയെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് മുന്‍ അംഗങ്ങളായ കെ. ശിവരാമന്, എം. രാധാകൃഷ്ണന് നായര്‍, സേവാദള്‍ നിയോജക മണ്ഡലം ബൂത്ത് ഭാരവാഹികളായ സജി തുരുത്തിയില്‍, വിനോദ് മണ്ണാറ്റൂര്‍, സജി റോയി, ഷാനവാസ്, ഉണ്ണികൃഷ്ണന്, ജയന്, ജിതേഷ്, വിശ്വനാഥന് നായര്‍, കമലന്, ശശീന്ദ്രന് നായര്‍, രാജന്, ബെന്നി, സുധീശന്‍, ലാലു, മോഹനന്, സരസ്വതി അശോകന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.