അടൂര്‍: അടൂര്‍ നിയോജക മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബജറ്റില്‍ മാത്രം ഒതുങ്ങുന്ന കുെറ പദ്ധതികളുണ്ട്. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് എം.എല്‍.എ പ്രഖ്യാപിച്ച വിദ്യാഭ്യാസ-വിനോദ സഞ്ചാരപദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിെൻറ കാലത്തും ഇത് നടപ്പായില്ല. അടൂര്‍ ഫയര്‍ സ്റ്റേഷന് പന്നിവിഴയില്‍ കെ.ഐ.പി കനാല്‍ പുറമ്പോക്കുഭൂമി ഏറ്റെടുത്ത് സ്വന്തമായി കാര്യാലയം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. മൂന്നുവര്‍ഷമായി അഞ്ചുകോടി രൂപ വീതം ഇതിന് അനുവദിക്കുന്നു. കോടികള്‍ വിലയുള്ള അത്യാധുനിക സൗകര്യം ഉള്ള വാഹനം ഫയര്‍ സ്റ്റേഷന് അനുവദിെച്ചന്ന് 2019ല്‍ പറഞ്ഞെങ്കിലും നടപ്പായില്ല.
അടൂര്‍ പള്ളിക്കലാര്‍ അരികുഭിത്തി കെട്ടല്‍, പുനരുദ്ധാരണം എന്നിവക്ക് എട്ട് കോടി അനുവദിച്ചിരുന്നു. അടൂര്‍ കെ.എസ്.ആര്.ടി.സി മേല്‍പാലം 5.50 കോടി ഇക്കുറി അനുവദിച്ചത് 2020ലും 2021ലും ബജറ്റില്‍ ഇടംപിടിച്ചു. മണ്ണടി വേലുത്തമ്പി പഠനകേന്ദ്രത്തിന് തുക നീക്കിവെച്ചത് 2020ലെ ബജറ്റിെൻറ തനിയാവര്‍ത്തനമാണ്.
അടൂര്‍ സാംസ്കാരിക നിലയം അഞ്ചുകോടി 2020ലെ ബജറ്റിലും ഉണ്ടായിരുന്നു. പുതിയകാവില്‍ ചിറ, പള്ളിക്കല്‍ ആറാട്ടുചിറ, ഏറത്ത്് നെടുംകുന്നുമല വിനോദസഞ്ചാര പദ്ധതികള്‍ എന്നിവ പതിറ്റാണ്ടിലേറെയായി പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു. അടൂര്‍ സെന്‍ട്രല്‍ ഗാന്ധിസ്മൃതി മൈതാനം പുനരുദ്ധാരണം, അടൂര്‍ റവന്യൂ കോംപ്ലക്സ്, അടൂര്‍ ഹോമിയോ ആശുപത്രി കോംപ്ലക്സ്, പറക്കോട് അനന്തരാമപുരം, അടൂര്‍ ശ്രീമൂലം, അടൂര്‍ സെന്‍ട്രല്‍ ചന്തകളുടെ വികസനം ഇവയെല്ലാം തനിയാവര്‍ത്തന പട്ടികയിലുള്ളതാണ്. കുടിവെള്ള പദ്ധതികളും ശൗചാലയങ്ങളും പുതിയ ആധുനികപാതകളും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.