നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

അ​ടൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. അ​ടൂ​ർ മ​ണ​ക്കാ​ല സ​ർ​വോ​ദ​യം ജ​ങ്​​ഷ​നി​ലെ ക​ട​യി​ൽ​നി​ന്നും വീ​ട്ടി​ൽ നി​ന്നു​മാ​ണ് 717 പാ​ക്ക​റ്റ് പി​ടി​കൂ​ടി​യ​ത്. മ​ണ​ക്കാ​ല തൂ​വ​യൂ​ർ നോ​ർ​ത്ത് ചാ​ങ്ങീ​ലെ​ത്ത് വീ​ട്ടി​ൽ ബി​ജു (48), ഉ​ഷാ​കു​മാ​രി (50), ഉ​ഷാ​കു​മാ​രി​യു​ടെ മ​ക​ൾ അ​ഞ്ജ​ന (23) എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ടൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

ക​ട​യി​ലും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലും വി​ൽ​പ​ന​ക്കാ​യി സം​ഭ​രി​ച്ച ഗ​ണേ​ഷ്, കൂ​ൾ, ഹാ​ൻ​സ് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ള​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി.​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ന് കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ടൂ​ർ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Prohibited tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.