ഇളമണ്ണൂര്‍ കിന്‍ഫ്ര പാർക്കില്‍ കാടുകയറിയ സ്ഥലം

ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ കൃഷിയിടത്തിന് സാധ്യത

അടൂര്‍: ചെറുകിട വ്യവസായശാലകളും ഭക്ഷ്യസംസ്‌കരണ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന ഏനാദിമംഗലം ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ കൃഷിയിടത്തിന് സാധ്യത. 'മിനി മൂന്നാര്‍' എന്നറിയപ്പെടുന്ന കുന്നിന്‍നെറുകയിലെ 86 ഏക്കറിലാണ് കിന്‍ഫ്ര പാര്‍ക്ക്.

തരിശുകിടക്കുന്ന 10 ഏക്കര്‍ സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിനടത്താന്‍ പ്രവാസി സംരംഭകന്‍ താല്‍പര്യമറിയിച്ചെങ്കിലും വ്യക്തികള്‍ക്ക് കൃഷിയിടം ഒരുക്കാന്‍ നിയമം അനുവദിക്കുന്നില്ല. പാര്‍ക്കി​െൻറ വടക്കുഭാഗത്തെ ചരിവുഭൂമിയാണ് കൃഷിക്കു പ്രയോജനപ്പെടുത്താവുന്നത്.

ഗ്രാമപഞ്ചായത്തോ കുടുംബശ്രീയോ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളോ തയാറായാല്‍ കൃഷിയിടം ഒരുക്കാം. വര്‍ഷങ്ങളായി കാടുകയറി കിടക്കുന്ന ഇവിടെ കൃഷി തുടങ്ങിയാല്‍ നാടന്‍ കാര്‍ഷിക ഉൽപന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും കഴിയും.

കിന്‍ഫ്ര പാര്‍ക്കില്‍ ഭക്ഷ്യസംസ്‌കരണ വിഭാഗത്തില്‍ പാല്‍, ബേക്കിങ്, ചിപ്‌സ് യൂനിറ്റ്, ഭക്ഷ്യധാന്യ പൊടി ഉല്‍പാദന യൂനിറ്റ് തുടങ്ങിയവയും അലൂമിനിയം പാത്ര നിര്‍മാണം, പോളിമര്‍, പ്ലാസ്​റ്റിക് നിര്‍മാണ യൂനിറ്റുകള്‍, സോളാര്‍ പാനല്‍ നിര്‍മാണ കേന്ദ്രം, ആയുര്‍വേദ ഉല്‍പന്ന നിര്‍മാണം തുടങ്ങിയ സംരംഭങ്ങളുമുണ്ട്.

നാലര ഏക്കറില്‍ കെട്ടിടം ഉയര്‍ത്തി സര്‍ക്കാര്‍ സഹകരണത്തോടെ കയര്‍ കോര്‍പറേഷ​െൻറ കയര്‍ കോംപ്ലക്‌സും പ്രവര്‍ത്തിക്കുന്നുണ്ട്​. അടച്ചിട്ടിരുന്ന ഫാക്ടറികള്‍ ലോക്ഡൗണ്‍ ഇളവില്‍ പ്രവര്‍ത്തനം തുടങ്ങി. വിവിധ സംരംഭങ്ങളിലായി നൂറിലധികം അന്തര്‍സംസ്ഥാന തൊഴിലാളികളും ജോലിചെയ്യുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.