രമേശ് കുമാർ, അരുൺ രാജ്
പോക്സോ കേസിൽ മധ്യവയസ്കൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
അടൂർ/പന്തളം: അടൂർ, പന്തളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസിലായി മധ്യവയസ്കൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഏഴംകുളം പറക്കോട് ഏഴംകുളം അമ്പലത്തിന് സമീപം ചാമത്തടത്തിൽ വീട്ടിൽ രമേശ് കുമാറിനെയാണ് (49) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കാറിൽ നൂറനാട് വഴി പന്തളത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി അറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ അടൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇയാളെ പിടികൂടി കാറും പിടിച്ചെടുത്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എസ്. ധന്യ, സി.പി.ഒമാരായ ദീപാകുമാരി, സൂരജ്, ശ്യാം, വിജയ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പത്തനാപുരം സ്വദേശിയെ പന്തളം പൊലീസ് പിടികൂടി. കൊല്ലം പുനലൂർ വെളിക്കോട് കാഞ്ഞിരവിള വീട്ടിൽ അരുൺ രാജാണ് (23) അറസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പന്തളത്ത് എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷിച്ചു വരവെ ഇരുവരെയും പത്തനാപുരം ബസ്സ്റ്റാൻഡിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട്ടേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ നിയമമനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.
പന്തളം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എ.എസ്.ഐ മഞ്ജുമോൾ, സി.പി.ഒമാരായ വിജയകുമാർ, അജീഷ്, രാജു, രഞ്ജിത്, അൻവർഷ, രാജേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.