'പച്ചിലപ്പാറൻ' തവളയെ പെരിങ്ങനാട് ചാലയിൽ കണ്ടെത്തി

അടൂർ: പച്ചിലപ്പാറൻ എന്ന അപൂർവയിനം തവളയെ പെരിങ്ങനാട്-ചാല പൈനുംവിളയിൽ ആർ. രതീഷി‍െൻറ വീട്ടിൽ കണ്ടെത്തി. റാക്കോ ഫോറസ് മലബാറിക്കസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ തവള വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പുസ്തകമായ റെഡ് ഡേറ്റബുക്കിൽ ഇടം നേടിയിട്ടുണ്ട്. മഴക്കാടുകളിലും പശ്ചിമഘട്ട മലനിരകളിലും കാണപ്പെട്ടിരുന്ന ഇവ സംസ്ഥാനത്തെ വനമേഖലയിലാണ് കാണാൻ കഴിയുക. പച്ചിലപ്പാറൻ തവളക്ക് ഉളിതേമ്പൻ തവള, മലബാർ ഗ്ലൈഡിങ് ഫ്രോഗ് എന്നും പേരുകളുണ്ട്.

ഇവയുടെ കൈകാലുകൾ നേർത്തതും വിരലുകൾ വളരെ ചെറുതുമാണ്. വളരെ ഉയരമുള്ള വൃക്ഷങ്ങളിൽനിന്നും പാരാച്ചൂട്ട് പോലെ പറന്നിറങ്ങാൻ ഇവക്ക് കഴിയും. 15 മീറ്റർ ദൂരത്തോളം കുതിച്ചു ചാടാനും കഴിവുണ്ട്. മീൻ വളർത്താനായി വീട്ടിൽ നിർമിച്ച കുളത്തി‍െൻറ കരയിലാണ് രതീഷി‍െൻറ മകളും പഴകുളം കെ.വി.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ ആർഷ ആർ. രാജ് ബഹുവർണത്തിലുള്ള തവളയെ കണ്ടത്. ഉടൻ അച്ഛനെ അറിയിച്ചു. രതീഷ് സ്കൂളിലെ അധ്യാപകനായ ജയരാജിനെ വിവരം അറിയിച്ചു. തവളയുടെ ചിത്രം ഗൂഗ്ൾ ലെൻസ് വഴി നോക്കിയപ്പോഴാണ് ഇത് പച്ചിലപ്പാറൻ തവളയാണെന്ന് കണ്ടെത്തിയത്.

Tags:    
News Summary - 'Pachilaparan' frog found in Peringanad canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.