സു​നു സാ​ബു രേ​വ​തി എ​സ്. നാ​യ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

'അക്ഷരവീട്ടി'ൽ രേവതി എസ്. നായർക്ക്​ സ്നേ​േഹാപഹാരവുമായി സുനു സാബു

ഇ​ള​മ​ണ്ണൂ​ർ: ക​രാെ​ട്ട പ്ര​തി​ഭ രേ​വ​തി എ​സ്. നാ​യ​ർ​ക്കു​ള്ള അ​ക്ഷ​ര​വീ​ട്​ സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങി​ൽ സ്​​നേ​ഹോ​പ​ഹാ​ര​വു​മാ​യി ജി​ല്ല​യി​ൽ നേ​ര​ത്തെ അ​ക്ഷ​ര​വീ​ട്​ ല​ഭി​ച്ച സു​നു സാ​ബു​വും അ​മ്മ​യും. ത​ങ്ങ​ൾ​ക്ക്​ വീ​ട്​ ല​ഭി​ച്ച​തി​ലൂ​ടെ​യു​ണ്ടാ​യ സ​ന്തോ​ഷം അ​വ​ർ രേ​വ​തി​യു​ടെ കു​ടും​ബ​വു​മാ​യി പ​ങ്കു​െ​വ​ച്ചു. ജ​നു​വ​രി ഒ​മ്പ​തി​നാ​ണ്​ കു​ര​മ്പാ​ല സ്വ​ദേ​ശി​നി സു​നു സാ​ബു​വി​ന്​ 'ഠ' ​അ​ക്ഷ​ര​വീ​ട് സ​മ​ർ​പ്പി​ച്ച​ത്.

രേ​വ​തി​ക്ക്​ 'ഡ' ​അ​ക്ഷ​ര​വീ​ടാ​ണ്​ സ​മ്മാ​നി​ച്ച​ത്. ഇ​ൻ​സു​ലി​ൻ പ​മ്പു​മാ​യി വേ​ദി​ക​ളി​ൽ നൃ​ത്ത​മാ​ടി പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ടി​യ​തി​നു​ള്ള ആ​ദ​ര​വാ​യാ​ണ്​ സു​നു​വി​ന്​ വീ​ട്​ സ​മ​ർ​പ്പി​ച്ച​ത്. സ​ന്തോ​ഷം പ​ക​രു​ന്ന അ​പൂ​ർ​വ സം​ഗ​മ​മാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ 'അ​മ്മ' ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു.

അ​ക്ഷ​ര​വീ​ട്​ സ​മ​ർ​പ്പ​ണ​ത്തി​നു​മു​മ്പ്​ രേ​വ​തി​യു​ടെ ക​രാ​െ​ട്ട പ്ര​ക​ട​ന​വും അ​ര​ങ്ങേ​റി. രേ​വ​തി​യു​ടെ പ​രി​ശീ​ല​ക​ൻ സെ​ൻ​സാ​യ്​ ച​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട, മാ​ധ്യ​മം സ​ർ​ക്കു​ലേ​ഷ​ൻ ​െഡ​വ​ല​പ്​​മെൻറ്​ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ്​ ഖൈ​സ്, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ചാ​ർ​ജ്​ ഉ​മ്മ​ർ എം. ​അ​ലി, ലേ​ഖ​ക​രാ​യ പി.​ടി. തോ​മ​സ്, പി.​എ​ച്ച്.​ റ​ഷീ​ദ്, എ. ​ഷാ​ന​വാ​സ്​​ഖാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Madhyamam Akshara Veedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.