ലീഡ്‌ലെസ്സ് പേസ്‌മേക്കർ ചികിത്സക്ക് തുടക്കം

അടൂർ: ഏറ്റവും ചെറിയ പേസ്‌മേക്കർ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്‌ലെസ്സ് പേസ്‌മേക്കർ ചികിത്സക്ക് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തുടക്കമിട്ടു. ഹൃദയമിടിപ്പ് കുറവുള്ള 87 വയസ്സുള്ള രോഗിയിലാണ് ഓപ്പറേഷൻ കൂടാതെ ഈ നവീന പേസ്‌മേക്കർ ഘടിപ്പിച്ചത്.

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. സാജൻ അഹമ്മദ്, ഡോ. ശ്യാം ശശിധരൻ, ഡോ. വിനോദ് മണികണ്ഠൻ, ഡോ. കൃഷ്ണ മോഹൻ, ഡോ. ചെറിയാൻ ജോർജ്, ഡോ. ചെറിയാൻ കോശി, ഡോ. എസ്. രാജഗോപാൽ എന്നിവരടങ്ങുന്ന ടീമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

തെരഞ്ഞെടുക്കപ്പെട്ട രോഗികളിൽ ഈ പേസ്‌മേക്കർ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് പറഞ്ഞു. സാധാരണ പേസ്‌മേക്കറിനെ അപേക്ഷിച്ചു സർജറി പാടുകൾ ഇല്ലാതെ ചെയ്യുകയും രോഗിക്ക് പിറ്റേ ദിവസം മുതൽ നിത്യജീവിതത്തിലേക്ക് തിരുച്ചുവരാനാകും എന്നതും ഇതിന്റെ സവിഷേതയാണെന്ന് ഡോ. ശ്യാം ശശിധരൻ അഭിപ്രായപ്പെട്ടു.

Tags:    
News Summary - leadless pacemaker at Adoor Life Line Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.