ഡോ. ​ഫാ​സി​ൽ മ​രി​ക്കാ​ർ ഏ​ഥ​ൻ​സ് സ​മ്മേ​ള​ന​ത്തി​ൽ

ഡോ. ഫാസിൽ മരിക്കാറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം

അടൂർ: മെഡിക്കൽ ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം. ജൂൺ രണ്ടാംവാരം ഗ്രീസിലെ ആതൻസിൽ നടന്ന അഞ്ചാമത് അന്താരാഷ്ട്ര മൂത്രാശയ കല്ല് ചികിത്സ വിദഗ്ധരുടെ സമ്മേളനത്തിൽ അടൂർ ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ഡീൻ ഡോ. വൈ.എം. ഫാസിൽ മരിക്കാറിന്റെ മേൽനോട്ടത്തിൽ നടന്ന ഗവേഷണ പ്രബന്ധത്തിന് ബെസ്റ്റ് പേപ്പർ അവാർഡ് ലഭിച്ചു.

ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ എപിഡെമിയോളജി പ്രഫസർ ഡോ. ജയദേവനും കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. ജയകുമാരിയും ചേർന്നാണ് കേരളത്തിലെ രോഗികളിൽ മൂത്രാശയത്തിൽ കല്ലുകൾ ഉണ്ടാകുന്നത് സംബന്ധിച്ച ഗവേഷണം നടത്തിയത്.

വണ്ണം കൂടുതലുള്ള രോഗികൾക്ക് മൂത്രാശയത്തിൽ കല്ലുകൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇതിനാണ് അവാർഡ് ലഭിച്ചത്. ഡോ. ഫാസിൽ മരിക്കാർ 50 വർഷമായി മൂത്രാശയ കല്ലുകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. 

Tags:    
News Summary - International recognition for research led by doctor Fazil Marikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.