ലൈഫ് ലൈന്‍ ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം

അടൂര്‍: അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയുടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍, ആന്‍റോ ആന്റണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, യു. പ്രതിഭ എം.എല്‍.എ, എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ, ഡോ. സുജിത് വിജയന്‍ പിള്ള എം.എല്‍.എ, ഡോ. എല്‍. അനിതാകുമാരി, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ വിവിധ ഡിപ്പാർട്മെന്റുകള്‍ സമര്‍പ്പിക്കും.

സി.പി.എം ജില്ല സെക്രട്ടറി കെ.പി ഉദയഭാനു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പഴകുളം മധു, എ.പി ജയന്‍, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ടി.ആര്‍ അജിത്, എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പദ്മകുമാര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.എം ഹമീദ്, മേലൂട് അനില്‍കുമാര്‍, അരുണ്‍ തടത്തില്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്, ജില്ല പഞ്ചായത്ത് അംഗം സറീന ദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, പഞ്ചായത്ത് അംഗം ശൈലജ പുഷ്പന്‍ തുടങ്ങിയവര്‍ ആശംസ അറിയിക്കും.

ഡയറക്ടർമാരായ ഡെയ്‌സി പാപ്പച്ചന്‍, ഡോ. സിറിയക് പാപ്പച്ചന്‍ എന്നിവര്‍ ഉപഹാരം നല്‍കും. ലൈഫ് ലൈന്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. എസ്. പാപ്പച്ചന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മാത്യൂസ് ജോണ്‍, സി.ഇ.ഒ ഡോ. ജോര്‍ജ് ചാക്കച്ചേരി എന്നിവര്‍ സംസാരിക്കും. 

Tags:    
News Summary - Inauguration of Life Line Hospital Multi-specialty facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.