െജസി
Posted On
date_range Updated On
date_range മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ അറസ്റ്റിൽ
അടൂർ (പത്തനംതിട്ട): 15 വയസ്സുള്ള പെൺകുട്ടിയെയും 12 വയസ്സുള്ള ആൺകുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയെ അടൂർ പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പഴകുളം പാലത്തടത്തിൽ വീട്ടിൽ ജെസിയാണ് (31) പിടിയിലായത്.
ജെസിയെ കാണാതായതിനെ തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. 2019ലും െജസിയെ കാണാതായതിൽ അടൂർ പൊലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.ഐ നിത്യ സത്യൻ, സി.പി.ഒമാരായ റഷീദ ബീഗം, അനുരൂപ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.