അടൂർ ബൈപാസിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട കാറുകൾ
Posted On
date_range Updated On
date_range അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
അടൂർ: ബൈപാസിൽ വട്ടത്തറപ്പടിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. റാന്നി അയന്തിയിൽ ഷാബു (52), മകൻ ആദർശ് (21), മകൾ അനഘ (20) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാമത്തെ കാറിലുണ്ടായിരുന്ന അമ്പലപ്പുഴ പെരുംപള്ളിൽ ഗോപകുമാറിനും (49) പരിക്കേറ്റു. ഉച്ചക്ക് 12.30നാണ് അപകടം. തിരുവല്ലയിൽനിന്ന് തിരുവനന്തപുരത്തേക്കുപോയ കാറും നിലമേൽനിന്ന് അമ്പലപ്പുഴക്കുപോയ കാറുമാണ് അപകടത്തിൽപെട്ടത്. ഷാബു സഞ്ചരിച്ച കാർ മൂന്ന് കരണം മറിഞ്ഞാണ് നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.