നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ ഡി​വൈ.​എ​സ്.​പി​യു​ടെ വാ​ഹ​നം

ഡി​വൈ.​എ​സ്.​പി​യു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു

അ​ടൂ​ർ: സ്​​റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച്​ പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി​യു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു.ആ​ർ​ക്കും പ​രി​ക്കി​ല്ല. സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡി​വൈ.​എ​സ്.​പി കെ. ​വി​ദ്യാ​ധ​ര​ൻ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കോ​ട​തി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് മ​ട​ങ്ങ​വെ അ​ടൂ​ർ-​ത​ട്ട റോ​ഡി​ൽ ആ​ന​ന്ദ​പ്പ​ള്ളി​ക്കും പോ​ത്രാ​ടി​നു​മി​ട​ക്ക്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​വ​ന്ന കാ​റി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ​െവ​ച്ചി​രു​ന്ന ബൈ​ക്കി​ലും ഇ​ടി​ച്ചി​രു​ന്നു.

Tags:    
News Summary - DYSP's vehicle accident in adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.