അടൂർ: പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങുംതാരയിൽ പൊതുനിരത്തുകളിൽ ഹോട്ടൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കണ്ടെത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കുകയും ചെയ്തു. തെങ്ങുംതാര കശുവണ്ടി ഫാക്ടറി മുതൽ മുതൽ കനാൽ ഭാഗം പടിഞ്ഞാറോട്ടാണ് രാത്രിയിൽ ഹോട്ടലിലെ മാലിന്യം തള്ളിയത്. ഇത് ശ്രദ്ധയിൽപെട്ടതോടെ പഞ്ചായത്ത് അംഗം റോസമ്മ സെബാസ്റ്റ്യന്റെയും പ്രദേശവാസികളായ പ്രശോഭ്, പ്രദീപ്, ജ്യോതിഷ്, സുമേഷ്, ഗണേഷ് കുമാർ, ശശി എന്നിവരുടെയും നേതൃത്വത്തിൽ സ്ഥലത്തെത്തി മാലിന്യം പരിശോധിച്ചു.
ഇതോടെ മാലിന്യത്തിൽനിന്ന് ഹോട്ടൽ ബില്ല് കണ്ടെടുക്കുകയും അതുവെച്ച് അന്വേഷിച്ച് അതിന്റെ ഭാഗമായി ഹോട്ടലുടമകളെ വരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു. തെങ്ങുതാര പ്രദേശത്ത് റോഡുകളുടെ അരികിലും കാടുപിടിച്ചുകിടക്കുന്ന കനാൽ പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇതുകൂടാതെ ശുചിമുറി മാലിന്യവും ടാങ്കറിൽ എത്തിച്ച് റോഡുകളിലും കനാലുകളിലും തള്ളുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പൊലീസിനോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.