കോവിഡ് മരണം; ഖബറടക്കവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ വ്യാജം

അടൂര്‍: നഗരസഭ 20 വാര്‍ഡില്‍ ഷംസുദ്ദീന്‍ എന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ ചില പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്നത് ഖേദകരമാണെന്ന് അടൂര്‍ മുസ്​ലിം ജമാഅത്ത് സെക്രട്ടറി സലാഹുദ്ദീന്‍ കുരുന്താനത്ത് പറഞ്ഞു.

പാവുമ്പ മുസ്​ലിം ജമാഅത്ത് കമ്മിറ്റി അംഗമായ ഷംസുദ്ദീ​​െൻറ ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടന്നത്​.

അടൂര്‍ ജമാഅത്ത് കമ്മിറ്റി അംഗം റഷീദലി കിടാകിറുമ്പിലി​​െൻറ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.