വസന്തകുമാരി

മകന്‍റെ നിരന്തര ഉപദ്രവം; രോഗാതുരയായ മാതാവിനെ ജനസേവന കേന്ദ്രത്തിലാക്കി

അടൂർ (പത്തനംതിട്ട): മക​െൻറ നിരന്തര ഉപദ്രവത്താൽ വലഞ്ഞ്​ രോഗാതുരയായ മാതാവിനെ ജനസേവന കേന്ദ്രത്തിലാക്കി. പറക്കോട് അറുകാലിക്കൽ ക്ഷേത്രത്തിനു സമീപം മാളിക കീഴിൽ വടക്കേതിൽ വീട്ടിൽ പരേതനായ മോഹന​െൻറ ഭാര്യ വസന്തകുമാരിയെയാണ്​ (53) അടൂർ പൊലീസ് മഹാത്മ ജനസേവന കേന്ദ്രം അഗതിമന്ദിരത്തിലെത്തിച്ചത്.

വസന്തകുമാരിയുടെ ഭർത്താവ് 10 വർഷം മുമ്പ് മരിച്ചതാണ്. രണ്ട് മക്കളും വിവാഹിതരാണ്. ഒരാൾ കുടുംബസമേതം പന്തളത്താണ് താമസം. കൂടെയുള്ള മകൻ സജി​െൻറ മദ്യപാനസ്വഭാവം നിമിത്തം ഭാര്യയും കുട്ടികളും ഉപേക്ഷിച്ചു. പാർക്കിസൺസ് ബാധിതയായ വസന്തകുമാരിക്ക്​ ചികിത്സയോ സംരക്ഷണമോ മകൻ നൽകാറില്ല. മദ്യപിച്ചെത്തി ഉപദ്രവിക്കും ചെയ്യും.

27ന് വൈകീട്ട് മദ്യപിച്ചെത്തിയ സജി​െൻറ ഉപദ്രവം സഹിക്കവയ്യാതെ നിലവിളിച്ചോടിയത് കേട്ട് വഴിയാത്രികരിലാരോ അടൂർ പൊലീസിൽ വിവരം അറിയിച്ചു. എസ്.ഐ എൻ. സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോൾ അക്രമാസക്തനായ സജിൻ മാതാവിനെ കൊല്ലുമെന്നും പാചകവാതക സിലിണ്ടർ തുറന്നുവിട്ട് ആത്മഹത്യ ചെയ്യുമെന്ന്​ ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസ് ഇയാളെ അനുനയിപ്പിച്ച്​ വസന്തകുമാരിയെ രക്ഷപ്പെടുത്തുകയായിരുന്നു. മാതാവിനെ സംരക്ഷിക്കാത്തതിന്​ സജിനെതിരെ അടൂർ പൊലീസ് കേസെടുത്തു.

Tags:    
News Summary - Constant harassment of son; The sick mother was taken to a public service center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.