Posted On
date_range Updated On
date_range ബാറിൽ സംഘർഷം: അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ കല്ലേറ്
അടൂർ: അടൂരിലെ ബാറിൽ മദ്യപിച്ചവർ തമ്മിൽ സംഘർഷം. സംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ പരിക്കേറ്റ അടൂർ പൊലീസ് സ്റ്റേഷനിലെ സന്ദീപിനെ പരിക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.
ഞായറാഴ്ച രാത്രി എട്ടുമണിക്ക് അടൂർ പറക്കോട്ടെ പാർക് റെസിഡൻസിൽ ആണ് സംഭവം. സംഘർഷത്തെ കുറിച്ച് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ സ്ഥലത്തെത്തി.
ബാറിലെ സംഘർഷത്തിനുശേഷം പുറത്തേക്ക് നീണ്ടപ്പോഴായിരുന്നു പൊലീസ് എത്തിയത്. ഉടൻ സംഘർഷത്തിൽ ഏർപ്പെട്ടവരെ പൊലീസ് ഇടപെട്ട് നീക്കി. അതിനുശേഷം ബൈക്കിലെത്തിയ സംഘം പൊലീസുകാർക്കു നേരെ കല്ലെറിയുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് ദീപു, അനന്തകൃഷ്ണൻ, ഹരി അമൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.