പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം മുണ്ടപ്പള്ളി സുഭാഷും സഹോദരൻ സുമേഷിന്റെ ഭാര്യ അനിതാകുമാരിയും ചെണ്ടുമല്ലി കൃഷിയിടത്തിൽ
ഓണത്തിന് നിറമേകാന്‍ മുണ്ടപ്പള്ളിയില്നിന്ന് ചെണ്ടുമല്ലി
അടൂർ: ഓണത്തിന് പൂക്കളത്തിന് നിറമേകാൻ മുണ്ടപ്പള്ളിയില്‍ ചെണ്ടുമല്ലി പൂവിട്ടു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം മുണ്ടപ്പള്ളി സുഭാഷും സഹോദരൻ സുമേഷിന്റെ ഭാര്യ അനിതാകുമാരിയും ചേര്‍ന്നാണ് 25 സെന്റ് ഭൂമിയിൽ ചെണ്ടുമല്ലി കൃഷിയിറക്കിയത്.
ബംഗളൂരുവിൽനിന്ന് വരുത്തിച്ച ഹൈബ്രിഡ് വിത്ത് ട്രേയിൽ പാകി മുളപ്പിച്ച് പറിച്ചുനട്ടു. 90 ദിവസമാകുമ്പോഴേക്കും പൂര്‍ണ വളര്‍ച്ചയെത്തി പൂക്കള്‍ വിപണനത്തിന് തയാറാകും. മുണ്ടപ്പള്ളി ഗവ. എല്‍.പി.എസിലെ പ്രീ പ്രൈമറി അധ്യാപികയാണ് അനിത. മകള്‍ അനന്യയും പൂന്തോട്ടമൊരുങ്ങാന് സഹായിക്കുന്നുണ്ട്. പന്നിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മുമ്പുണ്ടായിരുന്ന കൃഷി ഉപേക്ഷിച്ചാണ് ചെണ്ടുമല്ലി കൃഷിയിലേക്ക് സുഭാഷ് മുന്‍കൈയെടുത്തത്.
ചെണ്ടുമല്ലിചെടിയുടെ ഗന്ധംകാരണം പന്നിക്കൂട്ടം അടുക്കാറില്ലെന്നും സുഭാഷ് പറയുന്നു. പൂക്കള്‍ കാണാനും തോട്ടത്തില്‍നിന്ന് സെല്‍ഫി എടുക്കാനുമായി നിരവധി പേര് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.